Curry leaves growing tip: വേനൽക്കാലം എത്തിക്കഴിഞ്ഞാൽ ചെടികളെല്ലാം കരിഞ്ഞു തുടങ്ങുന്ന പതിവുണ്ട്. ആവശ്യത്തിന് വെള്ളവും വളവും നൽകിയാൽ മാത്രമാണ് വേനൽക്കാലത്ത് ചെടികൾക്ക് ചൂടിനെ അതിജീവിക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കടുത്ത വേനലിൽ കറിവേപ്പില ചെടി
നിലനിർത്തണമെങ്കിൽ ആവശ്യത്തിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കറിവേപ്പില ചെടിക്ക് വളമായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്ഥിരം ഒഴിക്കുന്നത് ഗുണം ചെയ്യും. ചെടിക്ക് ചുറ്റും മണ്ണ് നല്ലതു പോലെ ഇളക്കിയാണ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കേണ്ടത്. അതുപോലെ മാസത്തിൽ ഒരു തവണയെങ്കിലും അല്പം ചുണ്ണാമ്പ് പൊടി ചേർത്തു കൊടുക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടിയുടെ
മുകളിൽ മഞ്ഞൾപൊടി വിതറി നൽകുന്നത് കീടാണു ബാധകളിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. മറ്റൊരു കാര്യം പഴകിയ ചോറ് വെള്ളത്തിൽ ഇട്ടു വെച്ച ശേഷം പിറ്റേദിവസം ഒരു മിക്സിയുടെ ജാറിൽ അല്പം മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചു പേസ്റ്റ് ആക്കി എടുക്കുക. അത് ചെടിയുടെ ചുറ്റും ഇട്ടു കൊടുക്കുന്നത് കറിവേപ്പില കൂടുതൽ വളരുന്നതിന് സഹായിക്കും. കഞ്ഞി വെള്ളത്തോടൊപ്പം
മഞ്ഞൾപൊടി ഇട്ട് അത് ചെടിയിൽ ഒഴിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. ഏതു വളപ്രയോഗം നടത്തുമ്പോഴും മണ്ണ് നല്ലതുപോലെ ഇളക്കി വേണം ചെയ്യാൻ. ചെടിയിൽ നല്ലതുപോലെ വെള്ളമൊഴിച്ചു കൊടുക്കേണ്ടതും അത്യാവശ്യമാണ്. വേനൽക്കാലത്ത് സാധാരണ ഒഴിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം ഒഴിച്ചാൽ മാത്രമാണ് ചെടി വാടാതെ നിൽക്കുകയുള്ളൂ. അതുപോലെ അടുക്കളയിൽ ബാക്കി വരുന്ന ചാരം ഇലയിലും മണ്ണിലും ഇട്ടു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. മഞ്ഞൾപൊടി ചെടിക്ക് ചുറ്റും വിതറി കൊടുക്കുകയാണെങ്കിൽ എല്ലാവിധ കീടാണു ബാധകളിൽ നിന്നും ചെടിക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കും.കൂടുതൽ വളപ്രയോഗ രീതികളെ പറ്റി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
To grow healthy curry leaves at home, plant them in well-draining soil and place the pot or plant in a sunny spot with at least 5–6 hours of direct sunlight daily. Water moderately—allow the topsoil to dry slightly between watering. Overwatering can cause root rot. Regular pruning encourages bushier growth, and monthly feeding with organic compost or a diluted buttermilk solution helps promote lush green leaves. During monsoons, ensure good drainage, and in colder months, reduce watering to avoid fungal issues.