സാലഡ് കുക്കുംബർ ഗ്രോ ബാഗിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം.! വേനൽ ചൂടിൽ നട്ടുവളർത്തേണ്ടതും കഴിക്കേണ്ടതും ഇതാണ് | Cucumber farming on terrace

Cucumber farming on terrace: വളരെയധികം ജലാംശം ഉള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പർ. അതുകൊണ്ടുതന്നെ ചൂട് കാലത്തും, ശരീരത്തിൽ ജലാംശം കുറയുന്ന സന്ദർഭങ്ങളിലും എല്ലാവരും കഴിക്കേണ്ട ഒരു പച്ചക്കറിയായി കുക്കുംബറിനെ പറയാം. സാധാരണയായി കടയിൽ നിന്നും കുക്കുമ്പർ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ വീട്ടിൽ തന്നെ

കുക്കുമ്പർ വളർത്തിയെടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ഗ്രോബാഗ് ആണ്. ഇതിനായി പുതിയ ഒരു ഗ്രോ ബാഗ് തന്നെ മണ്ണ് നിറച്ച് എടുക്കണം എന്നില്ല. മറിച്ച് മുൻപ് കൃഷി ചെയ്ത ഗ്രോ ബാഗ് ഉണ്ടെങ്കിൽ അതിലെ മണ്ണ് ഒന്ന് ഇളക്കി മറിച്ചിട്ട ശേഷം ഉപയോഗിക്കാവുന്നതാണ്. സാധാരണയായി ഒരു ഗ്രോ ബാഗിലെ മണ്ണ് കുറഞ്ഞത് മൂന്നു തവണയെങ്കിലും ഉപയോഗിച്ച ശേഷം മാത്രം ഇത്തരത്തിൽ

ഇളക്കി മാറ്റി ഉപയോഗിച്ചാൽ മതിയാകും. എടുത്തു വെച്ച മണ്ണിലേക്ക് ഒരുപിടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ നല്ലതുപോലെ മിക്സ് ചെയ്തു നൽകുക. ശേഷം അതിലേക്ക് ആവശ്യത്തിന് ചാണകപ്പൊടി കൂടി മിക്സ് ചെയ്ത് നൽകാം.ഒരു കോൽ ഉപയോഗിച്ച് മണ്ണിൽ എല്ലാ വളങ്ങളും നല്ലതുപോലെ മിക്സ് ചെയ്ത് നൽകണം. ഉപയോഗിച്ച ഗ്രോ ബാഗ് കീറുന്ന അവസ്ഥയിൽ ആണെങ്കിൽ ഒരു പുതിയ ഗ്രോബാഗിൽ വേണം നിറച്ചുവെച്ച മണ്ണ് ഇട്ടു കൊടുക്കാൻ. ഗ്രോ ബാഗിന്റെ അടിഭാഗത്ത്

കുറച്ച് ഇലകൾ നിറച്ചു കൊടുക്കാവുന്നതാണ്. ശേഷം അതിന്റെ മുകളിൽ മണ്ണ് നിറച്ച് കൊടുക്കാവുന്നതാണ്. അതിലേക്ക് എടുത്തുവച്ച അഞ്ചോ ആറോ വിത്തുകൾ പാവി കൊടുക്കാവുന്നതാണ്. വിത്തുകൾ പടർന്ന് വരുമ്പോൾ ആരോഗ്യമില്ലാത്തവ ഉണ്ടെങ്കിൽ അവർ പിഴുതു മാറ്റി കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകൾ മാത്രം പടർത്തിയെടുത്താൽ മതിയാകും. ശേഷം വിത്ത് പാവിയതിന്റെ മുകളിലേക്ക് അല്പം ചകിരിച്ചോറ് അല്ലെങ്കിൽ കരിയില പൊത രൂപത്തിൽ ഇട്ടു കൊടുക്കാം. അതിനു മുകളിലേക്ക് സ്യൂഡോ മോനാസ്‌ കലക്കി ഒഴിക്കാവുന്നതാണ്.ചെടി വളർത്തിയെടുക്കേണ്ട രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Cucumber farming on terrace