ഇതറിഞ്ഞാൽ മല്ലിയില ഇനി ആരും കടയിൽ പോയി വാങ്ങില്ല.! മല്ലി എളുപ്പത്തിൽ മുളക്കാൻ ഇത് മാത്രം ചെയ്താൽ മതി | Coriander leaf krishi

Coriander leaf krishi: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോഴും അതിലുള്ള മല്ലിയിലയുടെ ഉപയോഗം നമ്മുടെ നാട്ടിൽ കൂടിയിട്ടുണ്ട്. എന്നാൽ കറികളിലേക്ക് ആവശ്യമായ മല്ലിയില കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ശീലമായിരിക്കും പല വീടുകളിലും ഉള്ളത്. ഒരു തവണത്തെ ഉപയോഗത്തിനുശേഷം ഇവ പെട്ടെന്ന് അളിഞ്ഞു

പോകും എന്നത് മാത്രമല്ല മിക്കപ്പോഴും അവ വിഷമടിച്ചത് ആകാനുള്ള സാധ്യതയുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മല്ലിയില എങ്ങനെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉപയോഗിക്കുന്ന മല്ലി വിത്ത് മണ്ണിലിട്ട് വളർത്തിയതു കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകില്ല. അതുകൊണ്ട് സ്യൂഡോമോണാസ് പോലുള്ള വളക്കൂട്ടിൽ മുക്കിവച്ച് വിത്ത് വാങ്ങി നടാനായി ഉപയോഗിക്കുന്നതാണ്

കൂടുതൽ നല്ലത്. ഇത്തരത്തിൽ ലഭിക്കുന്ന വിത്ത് ആദ്യം ചെറുതായി മുളപ്പിച്ചെടുക്കണം. അതിന് ഒരു തുണിയെടുത്ത് അതിലേക്ക് വിത്ത് മുഴുവൻ ഇട്ട ശേഷം തേയില വെള്ളത്തിൽ മുക്കി കെട്ടിവയ്ക്കണം. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇത്തരത്തിൽ വിത്ത് തേയില വെള്ളത്തിൽ കിടക്കേണ്ടതുണ്ട്. അതിന് ശേഷം നീരെല്ലാം നല്ലതുപോലെ പിഴിഞ്ഞ് കളഞ്ഞ് വിത്ത് മാറ്റിവയ്ക്കാം. ഈയൊരു വിത്ത് തുണിയിൽ തന്നെ കെട്ടി ബൗളിൽ ഇറക്കിവെച്ച് മുകളിൽ ഗ്ലാസ് കമിഴ്ത്തി കൊടുക്കുക.

കുറച്ച് ദിവസങ്ങൾക്ക് ശേഷം വിത്ത് മുളച്ചു തുടങ്ങിയതായി കാണാം. അതിനു ശേഷം നല്ല ഒരു പോട്ടിംഗ് മിക്സ് തയ്യാറാക്കി അതിലേക്ക് വിത്തുകൾ നട്ടു കൊടുക്കണം. പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി കുറച്ച് മണ്ണും, വളപ്പൊടിയും, കുറച്ച് ചകിരിച്ചോറും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം മുളച്ചു തുടങ്ങിയ വിത്തുകൾ അതിലേക്ക് പാകി കൊടുക്കാവുന്നതാണ്. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ മല്ലിച്ചെടി വളർന്ന് വരുന്നതായി കാണാം. ശേഷം ആവശ്യമുള്ള ഇല കട്ട് ചെയ്ത് എടുക്കാവുന്നതാണ്. അതിൽ നിന്ന് തന്നെ പുതിയ ഇലകൾ മുളച്ചു തുടങ്ങും. Coriander leaf krishi KRISHIDEEPAM NEWS