ഉഴുന്നില്ലാതെ വെറും 10 മിനുട്ടിൽ കിടിലൻ ദോശ.! തേങ്ങാ അവൽ ദോശ റെസിപ്പി കാണാം | coconut dosa recipe

coconut dosa recipe: വ്യത്യസ്ത രുചിയിൽ ലളിതമായി തയ്യാറാക്കാൻ കഴിയുന്ന പ്രഭാത ഭക്ഷണം തേടിപ്പിടിച്ച് പരീക്ഷിക്കുന്നവരാണ് മലയാളി വീട്ടമ്മമാർ. നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ബ്രേക്ക്ഫാസ്റ്റ് പലഹാരമാണ് ദോശ. വ്യത്യസ്ത രുചിയിലുള്ള ദോശ നാടൻ ചമ്മന്തിയും സാമ്പാറും ചേർത്ത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ദോശയിലെ പ്രധാന ചേരുവയാണ് ഉഴുന്ന് എങ്കിലും ഇന്നിവിടെ ഉഴുന്നില്ലാത്ത ഒരു ദോശ എങ്ങനെ ഉണ്ടാക്കാം എന്നാണ് പങ്കു വയ്ക്കുന്നത്.

ചേരുവകൾ :

  • പച്ചരി – ഒന്നര കപ്പ്
  • ഉലുവ – ഒരു ടീസ്പൂൺ
  • അവൽ – മുക്കാൽ കപ്പ്
  • തേങ്ങ – മുക്കാൽ കപ്പ്
  • ഉപ്പ് ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ പച്ചരിയും ഉലുവയും നാല് മണിക്കൂർ കുതിർത്ത് വയ്ക്കുക. കുതിർത്ത അരിയും ഉലുവയും തരി തരിയായി അരച്ചെടുക്കണം. ഇതിലേക്ക് തേങ്ങയും അഞ്ച് മിനിറ്റ് നേരം കുതിർത്ത അവലും ചേർത്ത് വീണ്ടും അരയ്ക്കണം. അവൽ കുതിർക്കാൻ ഉപയോഗിച്ച വെള്ളവും മാവ് അരയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. ഒരു രണ്ടര കപ്പ് വെള്ളം ഈ ദോശ മാവ് തയ്യാറാക്കാനായി എടുക്കാം. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.

മാവ് പുളിക്കാനായി ഏകദേശം 10 മുതൽ 12 മണിക്കൂർ മാറ്റി വയ്ക്കാം. രാത്രി അരച്ച് വച്ചാൽ പ്രഭാത ഭക്ഷണ സമയത്ത് പെർഫെക്റ്റ് ദോശ തയ്യാറാക്കി എടുക്കാം. നന്നായി പുളിച്ച് പൊങ്ങി വന്ന മാവ് ദോശക്കല്ലിൽ ഒഴിച്ച് രുചികരമായ തേങ്ങാ അവൽ ദോശ ചുട്ടെടുക്കാം. ചുടുമ്പോൾ സാധാരണ ദോശ പോലെ ഒരുപാട് പരത്തേണ്ടതില്ല. ഈ ദോശ നല്ല നാടൻ തേങ്ങാ ചമ്മന്തിയോടൊപ്പം കഴിച്ചാൽ അസാധ്യ രുചിയാണ്. coconut dosa recipe

coconut dosa recipe