ഈ ചമ്മന്തി കഴിച്ചാൽ ഉറപ്പായും നിങ്ങൾ എനിക്ക് താങ്ക്സ് പറയും.! ചോറിന്റെ കൂടെയും ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും എല്ലാം കഴിക്കാൻ പറ്റിയ കിടിലം ഒരു ചമ്മന്തി | Chilli Chutney Recipe for Dosa

Chilli Chutney Recipe for Dosa: ഇന്നത്തെ റെസിപ്പി ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി ആണ്, ചമ്മന്തി എന്ന് കേൾക്കുമ്പോൾ തന്നെ വായിലൂടെ വെള്ളം ഊറുന്നവരാണ് നമ്മളിൽ പലരും, എന്നാൽ ഈ റെസിപ്പി വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് നമുക്ക് എങ്ങനെ ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കാം എന്നതാണ്, മാത്രമല്ല ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ അത് നമുക്ക് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും ചോറിന്റെ കൂടെയും എല്ലാം കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ്, ഈ ചമ്മന്തി ഉണ്ടാക്കാൻ കുറഞ്ഞ ചേരുവകളും കുറഞ്ഞ സമയവും മതി, ഒരു പ്രാവശ്യം ഇതുപോലെ നിങ്ങൾ ചമ്മന്തി ഉണ്ടാക്കി നോക്കുകയാണെങ്കിൽ പിന്നെ എല്ലാ പ്രാവശ്യവും നിങ്ങൾ ഇതുപോലെ തന്നെ ചമ്മന്തി ഉണ്ടാക്കും, ടേസ്റ്റ് ആണ് ഈ ചമ്മന്തിക്ക്, അതുമാത്രമല്ല ഈ ഒരു ചമ്മന്തി ഉണ്ടാക്കാൻ വേണ്ടി വെളിച്ചെണ്ണ മാത്രമേ നമ്മൾ ചൂടാക്കുന്നുള്ളൂ, ഈ ചമ്മന്തി നമുക്ക് കുട്ടികൾക്ക് ലഞ്ചിനും ബ്രേക്ഫാസ്റ്റിനും ചോറിനും എല്ലാം കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചമ്മന്തിയാണ്, എന്നാൽ എങ്ങനെയാണ് ഈ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!

  • ചെറിയുള്ളി 3 എണ്ണം
  • വെളിച്ചെണ്ണ 2 1/2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളകുപൊടി 2 ടേബിൾ സ്പൂൺ
  • ഉപ്പ് 3/4 ടീസ്പൂൺ
  • കായം 1/8 ടീസ്പൂൺ
  • വെള്ളം 2 ടേബിൾ സ്പൂൺ

ആദ്യം 3 വലിയ ചെറിയ ഉള്ളി എടുക്കുക ശേഷം ചെറുതായി അരിയുക, ശേഷം ഈ ഉള്ളി ചതച്ചെടുത്ത് സ്റ്റീലിന്റെ പാത്രത്തിൽ ഇട്ടുകൊടുക്കുക, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് 3/4 ടീസ്പൂൺ ഉപ്പ്, 1/8 ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക, ശേഷം ഇത് നന്നായി യോജിപ്പിച്ച് എടുക്കുക, ഇതെല്ലാം നന്നായി യോജിച്ചു വരുന്നത് വരെ ഇത് ഇളക്കി കൊടുക്കുക, ശേഷം ഇത് നമുക്ക് മാറ്റി വെക്കാം, ഇനി അടുപ്പത്ത് ഒരു പാത്രം വെച്ച് ചൂടാക്കുക,

പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് 2 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ശേഷം വെളിച്ചെണ്ണ വെട്ടി തിളക്കുന്നത് വരെ ചൂടാക്കുക, വെളിച്ചെണ്ണ നന്നായി വെട്ടി തിളച്ചു ചൂടായി വരുമ്പോൾ നമ്മൾ മാറ്റിവെച്ച ചമ്മന്തിയുടെ മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ഉടനെ തന്നെ ഇത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കുക, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം വീണ്ടും നന്നായി യോജിപ്പിച്ചു കൊടുക്കുക, ഇത് നന്നായി യോജിച്ചതിനു ശേഷം വീണ്ടും ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ കിടിലൻ ചമ്മന്തി തയ്യാറായിട്ടുണ്ട് Malayala Ruchi മലയാളരുചി

Chilli Chutney Recipe for Dosa