- ചിക്കൻ
- മുളകുപൊടി
- മല്ലിപ്പൊടി
- ഗരം മസാല
- കുരുമുളകുപൊടി
- നാരങ്ങാനീര്
- തൈര്
- പെരുംജീരകം
- ഉപ്പ്
ആദ്യം വേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം അതിലേക്ക് ഒരു മസാല ചേർത്ത് കൊടുക്കണം മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി നാരങ്ങാനീര് കുറച്ചു തൈര്, പെരുംജീരകം ആവശ്യത്തിന് ഉപ്പ്ഇത്രയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കാം.. അതിനുശേഷം ഒരു ചീന ചട്ടി വച്ചു ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വറുത്ത് മാറ്റിവയ്ക്കുക.. എണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി
ചെറുതായി അരിഞ്ഞതും ചുവന്ന മുളക് ചെറുതായി മുറിച്ച് മുറിച്ചത് ചേർത്ത് വഴറ്റിയെടുത്തതിനുശേഷം, അതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി മല്ലിപ്പൊടി ചില്ലി സോസ് എന്നിവയും ചേർത്ത് ആവശ്യത്തിന് തൈരും ചേർത്ത് കുരുമുളകുപൊടിയും, ഒരു നുള്ള് പഞ്ചസാരയും ചേർത്തുകൊടുത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. പെരുംജീരകം പൊടിച്ചത് അവസാനം ചേർത്തു കൊടുക്കണം, ശേഷം വറുത്തെടുത്തിട്ടുള്ള ചിക്കനും കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം എല്ലാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേക സ്വാദ്തന്നെയാണ് Video credits : Rathna’s Kitchen Chicken thilak recipe