ചിക്കൻ കറിക്ക് ഇത്ര രുചിയോ ? ഒരു രക്ഷയുമില്ലാത്ത രുചി; ചിക്കൻ പെരളൻ ഇനി നമ്മുടെ അടുക്കളയിലും | Chicken Peralan recipe

Chicken Peralan recipe: ചിക്കൻ ഇഷ്ടപ്പെടാത്ത ആളുകൾ ഇറച്ചിയും മീനും ഒക്കെ കഴിക്കുന്നവരുടെ കൂട്ടത്തിൽ കാണാതെ ഇരിക്കില്ല. ഇങ്ങനെ ഉള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും ചിക്കൻ ഇല്ലാതെ ചോറ് ഉണ്ണുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല. എന്നാൽ എന്നും ഒരേ വിഭവം തന്നെ ചിക്കൻ വച്ച് ഉണ്ടാക്കിയാലും മടുക്കില്ലേ. അതിനൊരു പരിഹാരമാണ് ഈ വീഡിയോ. ഈ ഒരൊറ്റ വിഭവം മതി

വേറെ ഒരു കറിയും അന്നേ ദിവസം വീട്ടിൽ ഉണ്ടാക്കേണ്ടി വരില്ല. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യത്തിനു ചിക്കൻ കഷ്ണങ്ങൾ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കണം. ഒരു വലിയ പാത്രത്തിൽ ആവശ്യത്തിന് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല, പെരുംജീരകം പൊടിച്ചത്, ഉപ്പ്, ചിക്കൻ മസാല, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മുട്ട, തൈര്, അരിപ്പൊടി എന്നിവ നല്ലത് പോലെ

യോജിപ്പിക്കണം. ഇതിലേക്ക് വേണം നമ്മൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ പുരട്ടാനായിട്ട്. ഈ മസാലയിൽ പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ഒരു അര മണിക്കൂർ എങ്കിലും മാറ്റി വയ്ക്കണം. ഈ കൂട്ടിന്റെ രുചി കൂട്ടാനുള്ള ഒരു ടിപ് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇവ വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റുക.

ഒരു മിക്സിയുടെ ജാറിൽ ചെറിയ ഉള്ളി അരച്ചെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് കടുക്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ വരട്ടിയിട്ട് അതിലേക്ക് ചെറിയ ഉള്ളിയും കൂടി ചേർത്ത് വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് മസാലയും ചേർത്ത് വഴറ്റിയിട്ട് ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്താൽ ചിക്കൻ പെരളൻ തയ്യാർ. Chef Nibu The Alchemist

Chicken Peralan recipe