About Chicken Momos Recipe
മോമോസ് ഇഷ്ടമില്ലാത്തവരായി നമ്മുടെ മക്കൾ ആരും തന്നെ ഉണ്ടാകില്ല. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ നല്ല ചിക്കൻ മോമോസ് തയാറാക്കി കൊടുത്താലോ ? അവർക്ക് ഇഷ്ട്ടപെടില്ലേ.. വളരെ എളുപ്പത്തിൽ തന്നെ റെസ്റ്റോറന്റ് രുചിയിൽ നമുക്ക് തയാറാക്കിയെടുക്കാൻ കഴിയുന്ന ഒരു റെസിപിയാണ് ഇത്. വിശദമായി തന്നെ താഴെ പറയുന്നു. { Chicken Momos Recipe }
Ingredients
- ചിക്കൻ
- സവോള
- ഇഞ്ചി
- വെളുത്തുള്ളി
- Spring onion
- ഉപ്പ്
- സോയാസോസ്
- റിഫൈൻഡ് ഓയിൽ
How to make Chicken Momos Recipe
ഇത് തയ്യാറാക്കുന്നതിനായി അരക്കിലോ എല്ല് ഇല്ലാത്ത നല്ല അരച്ചെടുത്ത ചിക്കനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിലേക്ക് ഒരു ചെറിയ സവോള, ഒരു കഷ്ണം ഇഞ്ചി, മൂന്നല്ലി വെളുത്തുള്ളി, Spring onion, എന്നിവയെല്ലാം ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. ശേഷം ഇതിലേക്ക് സോയാസോസ്, ആവശ്യമായ ഉപ്പ്, കുറച്ചു റിഫൈൻഡ് ഓയിൽ, കുരുമുളക് പൊടി, ഒരു ടീസ്പൂൺ കുരുമുളക്, ഗരംമസാല, കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തുകൊടുക്കുക.
അടുത്തതായി മാവ് തയാറാക്കുന്നതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂൺ ഉപ്പ്, രണ്ട് ടീസ്പൂൺ ഓയിൽ അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ചപ്പാത്തി മാവിന്റെ പരുവത്തിലാണ് നമ്മൾ ഇതു ചെയ്തെടുക്കേണ്ടത്. ഇതൊന്ന് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കണം. ഇനി ഇതു ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് പരത്തിയെടുക്കാം.
വളരെ കനം കുറച്ചുവേണം ഇതൊന്ന് പരത്തിയെടുക്കാൻ. ഇതു ചെറിയ റൗണ്ട് ഷെയ്പ്പിൽ പരത്തിയതിനുശേഷം ഉള്ളിൽ നമ്മൾ തയാറാക്കിവെച്ചിരിക്കുന്ന ചിക്കൻ വെച്ചതിനുശേഷം ഷെയ്പ്പ് ചെയ്തെടുക്കണം. അങ്ങനെ എല്ലാം ചെയ്തെടുക്കാം. ശേഷം ഇതൊരു 20 മിനിറ്റ് എങ്ങിലും ആവിയിൽ വേവിച്ചെടുത്തൽ നമ്മുടെ മോമോസ് തയ്യാർ. video credit : Bincy’s Kitchen