Chicken masala recipe: ചിക്കൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുണ്ടായിരിക്കും. വ്യത്യസ്ത രീതികളിൽ ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ചേരുവകൾ
- Chicken pieces
- Chili powder
- Turmeric powder
- Coriander powder
- Flour
- Cloves
- Cardamom
- Fermented cumin
- A pinch of cumin
- Two dried chilies
- Onion
- Ginger
- Garlic
- Green chilies
- Curry leaves
- Coriander leaves,
- Salt
ആദ്യം തന്നെ മസാലക്കൂട്ട് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, വലിയ ജീരകം, പെരുംജീരകം, ഉണക്കമുളക് എന്നിവയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. ചൂട് പോയി കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ ഇത് പൊടിച്ചെടുക്കണം. ശേഷം ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം സവാള ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം മുളകുപൊടി,
മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. പച്ചമണം പോയി കഴിയുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങൾ ആ ഒരു കൂട്ടിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ ചിക്കനിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്തു കൊടുക്കാം. ചിക്കൻ മസാലക്കൂട്ടിൽ കിടന്ന് നന്നായി വെന്തു തുടങ്ങുമ്പോൾ പൊടിച്ചുവെച്ച മസാല പൊടി കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം കൂടി ചിക്കൻ അടച്ചുവെച്ച് വേവിച്ച ശേഷം മുകളിൽ കുറച്ച് മല്ലിയിലയും, നെടുകെ മുറിച്ച് വെച്ച പച്ചമുളകും ചേർത്ത് കുറച്ചുനേരം കൂടി അടച്ചു വെച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chicken masala recipe