ചിക്കൻ കുറുമ ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല.!! റസ്റ്റോറന്റിലേതിനേക്കാൾ രുചി; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Chicken Kuruma Curry recipe

Chicken Kuruma Curry recipe: ചിക്കൻ ഉപയോഗപ്പെടുത്തി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ഓരോ തരം പലഹാരങ്ങളോടൊപ്പവും വ്യത്യസ്ത രുചിയിലുള്ള ചിക്കൻ കറികൾ കഴിക്കുമ്പോഴായിരിക്കും പ്രത്യേക രുചി ലഭിക്കുക. എടുത്തു പറയുകയാണെങ്കിൽ ബ്രെഡിനോടൊപ്പം ചിക്കൻ കുറുമ

കഴിക്കുകയാണെങ്കിൽ അതിന് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും ചിക്കൻ ഉപയോഗിച്ച് എങ്ങിനെ കുറുമ തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചിക്കൻ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള ചിക്കൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി മുറിച്ച് വയ്ക്കുക. ഒരു കുക്കർ അടുപ്പത്തുവച്ച് ചൂടായി

വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ രണ്ടു ചെറിയ കഷണം പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയിട്ട് ഒന്ന് വഴറ്റുക. ശേഷം രണ്ടു വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ഈയൊരു സമയത്ത് ഒരു തണ്ട് കറിവേപ്പിലയും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഉള്ളി നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് എരുവിന് ആവശ്യമായ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടിയും

ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിഞ്ഞാൽ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങൾ കുക്കറിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഇഷ്ടമാണെങ്കിൽ ഒരു ഉരുളക്കിഴങ്ങ് നാലായി മുറിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കൂടാതെ ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് കൂടി ചേർത്തു കൊടുക്കാം. അവസാനമായി ചിക്കൻ വേവുന്നതിന് ആവശ്യമായ അല്പം വെള്ളവും ഒരു പിഞ്ച് ഗരം മസാല പൊടിയും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ചിക്കൻ വേവുന്ന സമയം കൊണ്ട് കുറുമയിലേക്ക് ആവശ്യമായ തേങ്ങ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു ചേരുവ കൂടി കുക്കർ തുറന്ന ശേഷം ചേർത്തു കൊടുക്കുക. അവസാനമായി അല്പം മല്ലിയിലയും കറിവേപ്പിലയും കൂടി കറിയിലേക്ക് ചേർത്ത് ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. Pepper hut

രാവിലെ ഇനി എന്തെളുപ്പം.!! വെറും 1 മിനുട്ടിൽ ബ്രേക്ക് ഫാസ്റ്റ് റെഡി.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Easy 1 minute healthy breakfast recipeHere’s a delicious Chicken Kuruma (Korma) Curry Recipe for you 🍗🥘


Ingredients:

For the masala paste:

  • Grated coconut – ½ cup
  • Cashew nuts – 6–8
  • Poppy seeds (optional) – 1 tsp
  • Fennel seeds – 1 tsp
  • Green chillies – 2
  • Ginger – 1-inch piece
  • Garlic – 5–6 cloves

For the curry:

  • Chicken – 500 g (cleaned, cut into medium pieces)
  • Onion – 2 (sliced)
  • Tomato – 2 (chopped)
  • Turmeric powder – ¼ tsp
  • Coriander powder – 1 ½ tbsp
  • Red chilli powder – 1 tsp
  • Garam masala – ½ tsp
  • Curd/Yogurt – 3 tbsp (well beaten)
  • Oil – 3 tbsp
  • Curry leaves – few
  • Fresh coriander – for garnish
  • Salt – to taste
  • Water – as needed

Method:

  1. Grind the masala paste: Blend coconut, cashew, poppy seeds, fennel, green chillies, ginger, and garlic with little water to a smooth paste.
  2. Heat oil in a pan. Add sliced onions and sauté till golden brown.
  3. Add tomatoes, turmeric, coriander powder, red chilli powder, and salt. Cook till the tomatoes turn soft.
  4. Add the ground masala paste and fry for 3–4 minutes until the raw smell disappears.
  5. Add chicken pieces, mix well, and sauté for a few minutes.
  6. Stir in yogurt, then pour enough water to make gravy. Cover and cook until chicken is tender.
  7. Sprinkle garam masala and curry leaves. Simmer for 2 minutes.
  8. Garnish with fresh coriander and serve hot.

✨ Your rich, creamy, and flavorful Chicken Kuruma Curry is ready! Best enjoyed with chapati, parotta, or ghee rice. 😋

Chicken Kuruma Curry recipe