Chicken Kondattam Recipe: ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലവിധത്തിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. അതിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. കഴിക്കാൻ ഇഷ്ടമാണെങ്കിലും പലരും ഇത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ഉണ്ടാക്കി നോക്കാറില്ല. എന്നാൽ 5 മിനിറ്റിൽ ചിക്കൻ കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കാം
എന്ന് നോക്കാം. വളരെ എളുപ്പത്തിലും രുചികരമായ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് എന്നതാണ് ഇതിൻറെ പ്രത്യേകത. ആദ്യമായി അര കിലോ ചിക്കൻ നന്നായി വൃത്തിയാക്കി കഴുകി എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. ഒരു നാരങ്ങ പിഴിഞ്ഞ് ചേർക്കുക.
നാരങ്ങ പിഴിയുമ്പോൾ നാരങ്ങയുടെ കുരു ചാടാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. അൽപം കറിവേപ്പില കൂടി ചേർത്തിളക്കി ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. റെസ്റ്റ് ചെയ്യാൻ വെക്കുന്ന സമയത്തിന് അനുസരിച്ച് കൂടുതൽ ടേസ്റ്റ് കൂടും ചിക്കന്. ഒരു മണിക്കൂറിനു ശേഷം ചിക്കൻ എടുത്ത് വീണ്ടും ഒന്നുകൂടി നന്നായി ഇളക്കുക. ശേഷം ഒരു
പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അല്പം കറിവേപ്പില ഇട്ട് കൊടുത്തതിനു ശേഷം ചിക്കൻ വറുത്ത് എടുക്കാനായി അതിൽ നിരത്തുക. രുചിയേറും ചിക്കൻ കൊണ്ടാട്ടത്തിൻറെ റെസിപ്പി വിവരങ്ങൾ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Priya’s Tasty World Chicken Kondattam Recipe