Chicken kondattam recipe
ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരാണ് ഉള്ളത്. ഇന്ന് നമ്മൾ എവിടെ തയാറാക്കാൻ പോകുന്നത് ഒരു സൂപ്പർ ചിക്കൻ കൊണ്ടാട്ടം ആണ്. ഇങ്ങനെയൊന്ന് ഒരിക്കലെങ്കിലും തയാറാക്കി നോക്കൂ..
ചേരുവകകൾ
- ചിക്കൻ
- മുളക്പൊടി
- മഞ്ഞൾപൊടി
- മല്ലിപൊടി
- ഇഞ്ചി
- വെളുത്തുള്ളി
- നാരങ്ങാ നീര്
- ഉപ്പ്
- ഓയിൽ
- കുത്തുമുളക് പൊടി
- ടൊമാറ്റോ സോസ്
- കറിവേപ്പില
തയാറാക്കുന്നവിധം : Chicken kondattam recipe
ആദ്യമായി തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒരു ടേബിൾസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടേബിൾസ്പൂൺ മല്ലിപൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങാ നീര്, അര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് കൈവെച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. ശേഷം ഇതു ഒരു മണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ഒരു മണിക്കൂറിനു ശേഷം നമുക്കിത് തയ്യാറാക്കുന്നതിനായി ഒരു പത്രം വെക്കാം..
അത് ചൂടായി വരുമ്പോൾ ചിക്കൻ വറത്തെടുക്കുന്നതിന് ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ചുകൊടുക്കാം.. ഇതിലേക്ക് കുറച്ചു കറിവേപ്പില ഒന്ന് എട്ടു കൊടുത്തതിനു ശേഷം ചിക്കൻ ഇതിലേക്ക് ഓരോന്നായി ഇട്ടുകൊടുത്തതിനുശേഷം ഒന്ന് പൊരിച്ചെടുക്കാം. അതിനുശേഷം ഇതൊന്ന് മാറ്റിവെക്കാം. ഇനി ഇതിൽ നിന്നും കുറച്ചു ഓയിൽ നമ്മക്ക് മാറ്റിയതിനുശേഷം, ഇതിലേക്ക് കുത്തുമുളക് പൊടി ഒന്ന് കളർ മാറുന്നത് വരെ ഒന്ന് വഴറ്റാം ശേഷം ഇതിലേക്ക് 20 ചെറിയുള്ളി അരിഞ്ഞത് ഇതിലേക്ക് ചേർത്തതിനുശേഷം നന്നായി ഒന്ന് വഴറ്റിയെടുക്കാം ശേഷം ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് മുളക്പൊടി, മല്ലിപൊടി, ഗരംമസാല, എന്നിവഎല്ലാം ഒന്ന് യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കാം. ഇതൊന്ന് ആയി വരുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ചതിന് ശേഷം പൊരിച്ചുവെച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത അടച്ചുവെച്ചു വേവിക്കാം. video credit : Mrs Malabar Chicken kondattam recipe