ഒരു പഴയ സിമന്റ്‌ ചാക്ക് ഉണ്ടോ ? ഈ കുറുക്കു വിദ്യ ചെയ്‌താൽ പാറ പോലെ വട്ടം വീശി ചേന വളരും.!! | chena krishi tip

chena krishi tip: ചേന ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. പണ്ടുകാലങ്ങളിൽ കൂടുതൽ സ്ഥലവും, കൃഷിയിടവുമെല്ലാം ഉണ്ടായിരുന്ന സമയത്ത് എല്ലാവരും തൊടിയിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേന നട്ടുപിടിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രധാന പ്രശ്നമായതോടെ ചേന കടകളിൽ നിന്നും

വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സാഹചര്യങ്ങളിൽ ഒരു സിമന്റ് ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാൻ സാധിക്കും എന്നാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു സിമന്റ് ചാക്കെടുത്ത് അതിന്റെ മുകൾഭാഗം തുറന്നശേഷം അതിലൂടെ കരിയില നിറച്ചു കൊടുക്കുക. സിമന്റ് ചാക്കിന്റെ മുകൾഭാഗം കെട്ടിക്കൊടുക്കുന്ന രീതിയിലാണ്

ഇവിടെ ഉപയോഗിക്കുന്നത്. അതിനാൽ കരിയില നിറച്ച് കൊടുക്കുമ്പോൾ കുറച്ചുഭാഗം കെട്ടാനായി വിടണം. കരിയില മുഴുവനായും നിറച്ച ശേഷം ചാക്കിന്റെ മുകൾഭാഗം ഒരു പ്ലാസ്റ്റിക് നൂല് ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. ശേഷം ചാക്കിന്റെ നടുഭാഗത്തായി സ്ക്വയർ രൂപത്തിൽ കട്ട് ചെയ്ത് നൽകുക. ഈയൊരു ഭാഗത്തിലൂടെയാണ് ചെടിക്ക് ആവശ്യമായ മണ്ണും വളപ്രയോഗവുമെല്ലാം നടത്തി കൊടുക്കുന്നത്. കരിയിലയുടെ മുകളിലായി ഒരു ലയർ മണ്ണ് ഇട്ട് നിറക്കുക.

അതോടൊപ്പം തന്നെ ഒരുപിടി അളവിൽ ചാണകപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇത് മണ്ണിൽ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ലയർ കരിയില നിറച്ചു കൊടുക്കാം. വീണ്ടും അതിനു മുകളിലായി കുറച്ച് മണ്ണും ചാരപ്പൊടിയും വിതറി കൊടുക്കുക. മണ്ണിനു മുകളിലായി വെള്ളം നല്ല രീതിയിൽ തളിച്ചു കൊടുക്കണം. അതിനുശേഷമാണ് ചേന വിത്ത് നടേണ്ടത്. നടാനായി തിരഞ്ഞെടുക്കുന്ന ചേനയുടെ വിത്ത് കുറച്ചു ദിവസം മുൻപ് നനഞ്ഞ തുണിയിലോ പേപ്പറിലോ പൊതിഞ്ഞു വെച്ചാൽ മാത്രമാണ് മുള വന്നു തുടങ്ങുകയുള്ളൂ. ഇത്തരത്തിൽ മുള വന്ന ചേന വിത്ത് മണ്ണിന് നടുക്കായി നട്ടു കൊടുക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ ചെടിക്ക് ആവശ്യമായ വെള്ളമൊഴിച്ചു കൊടുക്കണം. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേന വളരെ എളുപ്പത്തിൽ ഗ്രോ ബാഗിൽ നട്ടുപിടിപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.