ചക്ക എരിശ്ശേരി തയാറാക്കുമ്പോൾ ഈ സെക്രെറ്റ് ഐറ്റം കൂടി ചേർത്തുനോക്കൂ.! വായിൽ കപ്പലോടും രുചിയിൽ നല്ല നാടൻ ചക്ക എരിശ്ശേരി | Chakka erissery recipe

Chakka erissery recipe: ഇപ്പോൾ ചക്ക സീസൺ ആണല്ലേ നമ്മുടെ നാട്ടിൽ, അത് കൊണ്ടു തന്നെ ചക്ക കൊണ്ട് വളരെ പെട്ടെന്ന് ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു അടിപൊളി ചക്ക എരിശ്ശേരിയുടെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ ചക്ക എരിശ്ശേരി വളരെ രുചിയുമാണ്, മാത്രമേ ചോറിന്റെ കൂടെയോ വെറുതെ കഴിക്കാൻ എല്ലാം നല്ല ടേസ്റ്റ് ആണ്

  • ചക്ക – 1/2 മുറി
  • തേങ്ങ ചിരകിയത് – 1/2
  • നല്ല ജീരകം – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • വെള്ളം
  • ഉപ്പ്
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽ മുളക് – 2 എണ്ണം.
  • വെളുത്തുള്ളി – 2 അല്ലി
  • കറിവേപ്പില
  • കുരുമുളക് പൊടി – 3/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചക്കര എരിശ്ശേരി തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1/2 മുറി തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ നല്ല ജീരകം, 1/4 ടീസ്പൂൺ മഞ്ഞൾ പോടി, 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് കൊടുത്ത് തരി തരിയായി അരച്ചെടുക്കുക, ചേച്ചിമാരും ഒരു മീഡിയം സൈസ് ചക്കയുടെ പകുതി മറിച്ച് എടുത്ത് ചെറുതായി അരിഞ്ഞു കഴുകി വൃത്തിയാക്കുക, ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു

അടച്ചു വെച്ച് വേവിക്കാം,10-15 മിനിറ്റ് മീഡിയം തീയിൽ ഇട്ടു വേവിച്ചെടുക്കുക, ഇടയ്ക്ക് തുറന്നു നോക്കി മിക്സ് ചെയ്തു വീണ്ടും അടച്ചുവെച്ച് വേവിക്കാം, ചക്ക ഏകദേശം വെന്തു വന്നാൽ ഇതിലേക്ക് നേരത്തെ അരച്ചുവെച്ച തേങ്ങ ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യാം, ഈ സമയത്ത് ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്, ശേഷം 3-4 മിനിറ്റ് ഒന്നുകൂടി അടച്ചു വെച്ചു വേവിച്ചെടുക്കാം, ശേഷം ഇതിലേക്ക് വരത്തിടാൻ വേണ്ടി മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കുക, എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ഇട്ടു കൊടുക്കുക,

കടുക് പൊട്ടി വന്നാൽ ഇതിലേക്ക് 2 ഉണക്കമുളക്, 2-3 അല്ലി വെളുത്തുള്ളി ചതച്ചത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് എല്ലാം വഴറ്റി എടുക്കുക, ശേഷം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം, ഗോൾഡൻ ബ്രൗൺ കളർ ആയി വരുന്നത് വരെ ഇത് ഫ്രൈ ചെയ്ത് എടുക്കാം, വളരെ മാറിവരുന്ന സമയത്ത് ഇതിലേക്ക് 3/4 ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുത്ത് തീ ഓഫ് ചെയ്തു നന്നായി മിക്സ് ചെയ്യാം , ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കറി ഒഴിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം, ഇപ്പോൾ നമ്മുടെ അടിപൊളി ചക്ക എരിശ്ശേരി തയ്യാറായിട്ടുണ്ട്!!! Chakka erissery recipe

Chakka erissery recipe