ഹമ്പമ്പോ.. ഇത് വേറേ ലെവൽ.!! ചക്കപ്പഴവും കാപ്പിപ്പൊടിയും മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ.!! ശരിക്കും ഞെട്ടും.. | Chakka Coffee Powder Recipe

Chakka Coffee Powder Recipe : ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കൂടാതെ ചക്ക കൂടുതൽ നാൾ ഉപയോഗിക്കുന്നതിനായി ചക്ക വരട്ടി സൂക്ഷിക്കുന്നവരും കുറവല്ല. ഈയൊരു സ്മൂത്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചക്കയുടെ ചുള തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്തത്,

ഒന്നര കപ്പ് പാൽ, അര ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം കുരുകളഞ്ഞെടുത്തത് ഇത്രയുമാണ്. ആദ്യം തന്നെ സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചക്കച്ചുള കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രീസ് ചെയ്യാനായി വെക്കണം. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ സ്മൂത്തി ലഭിക്കുകയുള്ളൂ. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഫ്രീസ് ചെയ്തുവെച്ച ചക്കച്ചുള ഇട്ടു

കൊടുക്കുക, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം കുരു കളഞ്ഞെടുത്തതും, എടുത്തുവച്ച കാപ്പിപ്പൊടിയും, പാലും, കുറച്ച് ഐസ്ക്യൂബും കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇതൊരു സ്മൂത്തി ആയതുകൊണ്ട് തന്നെ കൂടുതൽ അയഞ്ഞ് ഇരിക്കേണ്ട ആവശ്യം വരുന്നില്ല. ഇപ്പോൾ രുചികരമായ സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. ശേഷം സ്മൂത്തിയുടെ മുകളിൽ ഗാർണിഷ് ചെയ്യാനായി അല്പം കാപ്പിപ്പൊടി കൂടി വിതറി

കൊടുക്കാവുന്നതാണ്. നല്ല തണുപ്പോട് കൂടി തന്നെ സ്മൂത്തി സെർവ് ചെയ്യാവുന്നതാണ്. സാധാരണ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തിയേക്കാൾ കൂടുതൽ രുചി ഈയൊരു സ്മൂത്തിക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടാതെ മധുരത്തിനായി പഞ്ചസാര ഒന്നും ചേർക്കാത്തതു കൊണ്ടുതന്നെ കൂടുതൽ ഹെൽത്തി ആയ ഒരു സ്മൂത്തിയായി ഇതിനെ കണക്കാക്കാം. വ്യത്യസ്തമായ രുചിയിൽ ഒരു സ്മൂത്തി കഴിക്കാനാഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരിക്കലെങ്കിലും ഈ ഒരു സ്മൂത്തി പരീക്ഷിച്ചു നോക്കാവുന്നതാണ്. Tasty Chakka Coffee Powder Recipe Credit : Pachila Hacks

Chakka Coffee Powder Recipe