Care for Plants that grow in water: സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ആളുകൾക്ക് ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതിയാണ് ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്യുക എന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി കണ്ണിന് കുളിർമയും ശുദ്ധമായ വായുവും വീട്ടിനകത്ത് ശ്വസിക്കാനായി സാധിക്കും. എന്നാൽ അവ വളർത്തിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന്
വിശദമായി മനസ്സിലാക്കാം. വലിയ രീതിയിൽ പരിചരണം ഒന്നും ആവശ്യമില്ലാതെ വീട്ടിനകത്ത് വളർത്തിയെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് ലക്കി ബാംബൂ. ഈയൊരു ചെടി നട്ടു പിടിപ്പിക്കുന്നതിന് മുൻപായി അവയുടെ അത്യാവശ്യം മൂപ്പുള്ള തണ്ടു നോക്കി അഞ്ച് നോഡ് വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം മുകളിലുള്ള നാമ്പ് മാത്രം നിർത്തി താഴെയുള്ള എല്ലാ ഇലകളും കട്ട് ചെയ്ത് കളയണം.ഇത്തരത്തിൽ മൂന്ന് തണ്ട് എടുത്ത്
അത് ഒരുമിച്ച് ഒരു റബർബാൻഡോ മറ്റോ ഇട്ട് കെട്ടിയശേഷം ഒരു ജാറിൽ വെള്ളമെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ എത്ര കാലം വേണമെങ്കിലും ഈ ഒരു ചെടി കേടുകൂടാതെ വളർത്തിയെടുക്കാനായി സാധിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവയുടെ അടിയിൽ പുതിയ വേരുകൾ വന്നു തുടങ്ങുന്നതായും കാണാവുന്നതാണ്. ഇതേ രീതിയിൽ ഇൻഡോർ പ്ലാന്റുകളിൽ സെറ്റ് ചെയ്യാവുന്ന മറ്റ് ചെടികളാണ് മണി പ്ലാന്റ് സ്നേക് പ്ലാന്റ് എന്നിവയെല്ലാം. എന്നാൽ ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ചില ചെടികൾക്ക്
സൂര്യപ്രകാശം കൂടുതൽ ആവശ്യമായി വരും. അത്തരം ചെടികൾ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് നട്ടു പിടിപ്പിക്കേണ്ടത്. സ്നേക്ക് പ്ലാന്റ് പോലുള്ളവയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇവ വളരെ പെട്ടെന്ന് പിടിപ്പിച്ചെടുക്കാനായി സാധിക്കുന്നതാണ്. അതിനായി ഒരു ജാറിൽ വെള്ളമെടുത്ത് അതിലേക്ക് മുറിച്ചുവെച്ച പ്ലാന്റിന്റെ തണ്ട് വെച്ച് കൊടുക്കുക. ശേഷം അവ നല്ലതുപോലെ ഫിക്സ് ആയി നിൽക്കാനായി വ്യത്യസ്ത നിറങ്ങളിലോ അല്ലെങ്കിൽ ഒരേ നിറത്തിലോ ഉള്ള പെബിൾസ് ഇട്ടു കൊടുക്കാവുന്നതാണ്. അതുപോലെ ഇൻഡോർ പ്ലാന്റ് വളർത്തിയെടുക്കുമ്പോൾ അവയ്ക്ക് ഇടയ്ക്ക് വളപ്രയോഗം നടത്തി കൊടുക്കേണ്ടത് ആവശ്യമാണ്. അതിനായി 750 ഗ്രാമിന്റെ 2 ആസ്പിരിൻ ടാബ്ലറ്റ് അല്ലെങ്കിൽ മുട്ടയുടെ തോട് പൊടിച്ച് വെള്ളത്തിൽ ചേർത്ത് കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടിക്ക് ഉണ്ടാകുന്ന ഫംഗസ് ബാധകളും മറ്റും തടയാനായി സാധിക്കും. മാത്രമല്ല ഇത് ചെടി നല്ല രീതിയിൽ വളരുന്നതിന് സഹായിക്കുകയും ചെയ്യും.