കുരുമുളക് നടാൻ സ്ഥലം ഇല്ലേ..? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; 365 ദിവസവും കുരുമുളക് പറിക്കാം ഇതുപോലെ ചെയ്താൽ | Bush Pepper repotting correct method

Bush Pepper repotting correct method: മഴക്കാലത്തിന്റെ തുടക്കത്തിൽ നടാൻ പറ്റിയ നല്ലൊരു തയ്യാണ് കുരുമുളക് തൈകൾ, രണ്ട് തൈ ഉണ്ടെങ്കിൽ ഒരുപാട് കുരുമുളക് നമുക്ക് പറിക്കാം, അതിനുവേണ്ടി ആദ്യം കുറ്റി കുരുമുളക് തൈ എടുക്കുക, അതിന്റെ കവർ മാറ്റി മണ്ണ് കുറച്ചു കളഞ്ഞ് വേര് പൊട്ടാതെ എടുത്ത് സ്യൂഡോമോണസ് ലായനിയിൽ മുക്കിവെക്കാം, സ്യൂടോമൊണസ്‌ ലായനി ഉണ്ടാക്കാൻ വേണ്ടി

20ml ഒരു ലിറ്റർ വെള്ളം എന്ന രീതിയിൽ ഉണ്ടാക്കി വച്ച ലായനിയാണ്, ഇതിലേക്ക് കുരുമുളകിന്റെ രണ്ടു തയ്യും വെച്ച് കൊടുക്കാം, പോട്ടി മിക്സ് തയ്യാറാക്കാൻ വേണ്ടി നിങ്ങളുടെ അടുത്തുള്ള മണ്ണ് ഒരു വലിയ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ഒരു ചെടിച്ചട്ടിക്ക് രണ്ട് പിടി എന്ന രീതിയിൽ രണ്ട് തൈക്കുവേണ്ടി നാല് പിടി എല്ലു പൊടി ഈ മണ്ണിലേക്ക് ഇട്ടു കൊടുക്കുക,

ഇതു നിർബന്ധമാണ്, മണ്ണിലെ നാശകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാൻ വേണ്ടി നാല് പിടി വേപ്പിൻ പിണ്ണാക്ക് ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, കോഴി വളം ചാണകപ്പൊടി എന്നിവ ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്, HDP പോട്ടിലാണ് തൈ നടാൻ പോകുന്നത്, അതുകൊണ്ട് അതിനു ഹോള് ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുക, ശേഷം

പോട്ടി മിക്സ് ഈ രണ്ട് പൊട്ടിലേക്കും നിറച്ചു കൊടുക്കുക, ശേഷം ഒരു ചെറിയ കുഴി കുഴിച്ച് അതിലേക്ക് കുറച്ചു വാം ഇട്ടു കൊടുക്കുക, ശേഷം കുരുമുളക് തൈ വെച്ചുകൊടുത്തു മണ്ണ് മൂടി തൈ നടുക, ശേഷം ഇതിന്റെ മുകളിലായി നേരത്തെ മുക്കിവെച്ച സ്യൂഡോമോണസ് ലായനി ഒഴിച്ചു കൊടുക്കാം, ഇനി ഇത് മാറ്റിവെക്കാം രണ്ടുമൂന്ന് ഇല തളിർത്തു വരുമ്പോൾ ബാക്കി വളങ്ങൾ ഇട്ടു കൊടുക്കാം!!!

Bush Pepper repotting correct method