Bread Onion Snacks Recipe: ബ്രഡ് കൊണ്ട് ഉണ്ടാക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് പരിചിതമാണ്. ഏതാനും സ്നാക്സ് റെസിപികളിലെല്ലാം തന്നെ ബ്രഡ് ഒരു പ്രധാന ചേരുവ തന്നെയാണ്. നമ്മുടെ അടുക്കളയിലുള്ള ബ്രഡും സവാളയും വച്ചുള്ള ഒരു അടിപൊളി സ്നാക്കാണ് നമ്മൾ ഇവിടെയും പരിചയപ്പെടാൻ പോകുന്നത്. ഈ രണ്ട് ചേരുവകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആർക്കും തയ്യാറാക്കാവുന്ന ഒരു
പലഹാരമാണിത്. ഇതുണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ആറ് ബ്രഡ് ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കുക. ശേഷം ഒരു സവാള കൂടെ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടാതെ ഒരു പച്ചമുളകും ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടെ ചേർത്ത് കൊടുക്കുക. അടുത്തതായി അരടീസ്പൂൺ
പെരുംജീരകവും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഒട്ടും വെള്ളമൊഴിക്കാതെ നല്ലപോലെ അരച്ചെടുക്കുക. ഈ അരച്ചെടുത്ത മിക്സ് നമുക്കൊരു ബൗളിലേക്ക് മാറ്റാം. ശേഷം ഇത് നന്നായൊന്ന് കുഴച്ചെടുത്ത് ഉരുളയാക്കി വെക്കുക. നിങ്ങൾ ഈ മിക്സ് അടിച്ചെടുത്തത് ലൂസ് ആയി പോവുകയാണെങ്കിൽ ഒരു ബ്രഡ് കൂടെ പൊടിച്ച് കുഴച്ചെടുത്താൽ മതിയാവും. തയ്യാറാക്കിയ മിക്സ് ചെറിയ ഉരുളകളാക്കിയെടുത്ത് കയ്യിൽ വച്ച് പരത്തി കട്ലറ്റ് ആകൃതിയിൽ ആക്കിയെടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള
ആകൃതിയിൽ ഇത് ആക്കിയെടുക്കാവുന്നതാണ്. മുഴുവൻ മാവും ഇതുപോലെ പരത്തിയെടുക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് നല്ലപോലെ ചൂടാക്കിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. നമ്മൾ ഇവിടെ സൺഫ്ലവർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. എണ്ണ നല്ല പോലെ ചൂടായിട്ട് വരണം. ബ്രഡും സവാളയും കൊണ്ടുള്ള ഈ റെസിപിയുടെ കൂടതൽ അറിവുകൾക്കായി വീഡിയോ കാണുക. Bread Onion Snacks Recipe Video Credit : Chinnus Family Kitchen