Beef Chathach Ularthiyath recipe: കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന നല്ല സൂപ്പർ ബീഫ് ചതച്ചുലത്തിയത് കഴിച്ചിട്ടുണ്ടോ? ഇത്രകാലം കഴിച്ചതൊന്നും അല്ല ബീഫ്, ഇതാണ് ഇങ്ങനെ ആയിരുന്നു ശരിക്കും കഴിക്കേണ്ടത്.പലതരത്തിൽ ബീഫ് വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും, കറിയായിട്ടും, തോരൻ ആയിട്ടും, അതുപോലെതന്നെ ഉലത്തിയിട്ടും ഒക്കെ കഴിച്ചിട്ടുണ്ട്പക്ഷേ ഒരിക്കലെങ്കിലും ഇതുപോലെ
ചതച്ച് അതിനെ ഡ്രൈ ആക്കി അതിൽ ഒരു മസാല ചേർത്ത് കുറച്ചുകാലം സൂക്ഷിച്ചു വയ്ക്കുന്ന പോലെ തയ്യാറാക്കിയാൽ എന്നും ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി.മറ്റു കറി ഒന്നുമില്ലെങ്കിലും ഇതും കൂട്ടി ചോറ് കഴിക്കാവുന്നതാണ്. ചോറിനു മാത്രമല്ല ചപ്പാത്തിക്കും, ദോശയ്ക്കും എല്ലാം ഇത് വളരെ രുചികരമായ ഒന്നാണ്.ബീഫും ഒപ്പം തന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ആവശ്യത്തിന് മഞ്ഞപ്പൊടിയും, ചേർത്ത്
കുറച്ചു വെള്ളം ഒഴിച്ച് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. വെന്തതിനുശേഷം വെള്ളം മുഴുവനായി കളഞ്ഞു കഴിഞ്ഞിട്ട് മിക്സിയുടെ ജാറിലേക്ക് എടുത്ത് നന്നായി ചതച്ചെടുക്കുക.ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും ചേർത്ത്, സവാളയും ചേർത്ത്, അതിലേക്ക് മുളക് ചതച്ചതും ചേർത്ത്, മഞ്ഞൾപൊടിയും ചേർത്ത്, ആവശ്യത്തിന് മുളകുപൊടിയും,
മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിനു ഉപ്പും ചേർത്ത്, ഇളക്കിയോജിപ്പിച്ച് നല്ല ചുവന്ന നിറത്തിൽ ആകുമ്പോൾ ചതച്ചു വെച്ചിട്ടുള്ള ബീഫിന്റെ മിക്സ് കൂടി ചേർത്തു കൊടുക്കാം.ശേഷം ഇതെല്ലാം നന്നായിട്ട് മിക്സ് ആയി യോജിച്ചു വരുമ്പോൾ തീ അണക്കാവുന്നതാണ്. വളരെ രുചികരമായ ഒന്നാണ് ബീഫ് ചതച്ചുടച്ചത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഒരു തുള്ളി പോലും എണ്ണയില്ലാതെ എടുക്കുന്നതുകൊണ്ട് തന്നെ കുറച്ചു കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.