About Banana sweet recipe
കുട്ടികൾക്ക് പഴം കഴിക്കാൻ എപ്പോഴും മടിയുള്ള കാര്യമാണല്ലോ ? എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും. ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. വിശദമായി താഴെ തന്നെ ചേർത്തുവയ്ക്കുന്നു.
Ingredients
- പഴം
- അണ്ടിപ്പരിപ്പ്
- മുന്തിരി ചൊവ്വരി
- ഉപ്പ്
- ശർക്കര
- ഏലക്കാ
- നെയ്യ്
- തേങ്ങാപാൽ
How to make Banana sweet recipe
ഇത് ഉണ്ടാക്കാനായി നല്ല പഴുത്തപഴമാണ് നമ്മൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എടുത്തിരിക്കുന്ന പഴം വട്ടത്തിൽ ചെറുതായി അരിഞ്ഞെടുക്കാം. ഏതു ഉണ്ടാക്കി എടുക്കാനായി ഒരു പാൻ എടുത്ത് നെയ്യ് ഒഴിച്ച് ചൂടായതിനുശേഷം മുന്തിരിയും അണ്ടിപരിപ്പും ഒന്ന് വറത്തെടുക്കുക. ഇത് മാറ്റിവെച്ചതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന പഴം ഈ നെയ്യിലിട്ട് ഒരു മൂന്ന് മിനുട്ട് വഴറ്റിയെടുത്തതിനുശേഷം, ഏതു വേവിക്കുന്നതിനായി ഒരു കപ്പ് രണ്ടാം പാൽ ഒഴിച്ചതിനുശേഷം
ചൊവ്വരി ഒരു ഒന്നര ടേബിൾസ്പൂൺ ചേർക്കാം,ശേഷം ഇതൊന്ന് അടച്ചുവെച്ച് വേവിക്കാം. ഇതിലേക്ക് ആവശ്യമായ മധുരത്തിനുവേണ്ടി ശർക്കര പൊടി ചേർത്ത് ന്നായി തിളപ്പിച്ചെടുക്കാം. തിളച്ചുവരുമ്പോൾ നെയ്യ് കൂടി ചേർത്ത് കളർ മാറിവരുന്നത് വരെ അടച്ചുവെച്ചു തിളപ്പിക്കാം. ഇതിലേക്ക് ഒരുനുള്ള് ഏലക്കായും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ചെറുജീരകത്തിന്റെ പൊടിയും. അവസാനം അരക്കപ്പ് ഒന്നാം പാലും ചേർത്ത് തീ ഓഫ് ചെയ്യാം. അവസാനമായി വറത്തുവെച്ചിരിക്കുന്ന മുന്തിരിയും അണ്ടിപരിപ്പും ചേർക്കാം. Video credit : Jaya’s Recipes