Banana Cocunut Snack Recipe

നേന്ത്രപ്പഴം ഇനി ഇങ്ങനെ ചെയ്തു നോക്കൂ! എല്ലാം കൂടി മിക്സിയിൽ ഒറ്റ കറക്കം; ഈ ഒരു ട്രിക് അറിഞ്ഞില്ലല്ലോ ഇതുവരെ..

How to make Banana Cocunut Snack Recipe

Banana Cocunut Snack Recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റിയായ ഒരു നാലുമണി സ്നാക്ക് ആണ്. ഇത് തയ്യാറാക്കാനായി ആദ്യം 2 നേന്ത്രപ്പഴം തൊലികളഞ്ഞ് കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇടുക. എന്നിട്ട് അതിലേക്ക് കുറച്ച് തേങ്ങാ കൊത്തുകൾ, 1 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ അരച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് 3 ഏലക്കായ, 1/2 കപ്പ് ഗോതമ്പ്പൊടി എന്നിവയും കുറച്ചു വെള്ളവും ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ചേർത്ത് കറക്കിയെടുത്ത് മാവിലേക്ക് ഒഴിക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക.

പിന്നീട് അതിലേക് 1 നുള്ള് ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് ഇളക്കുക. 1/2 മണിക്കൂറിനുശേഷം ഒരു ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കയിലുകൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നേന്ത്രപ്പഴം കൊണ്ടുള്ള നമ്മുടെ അടിപൊളി സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Video Credit :Ladies planet By Ramshi Banana Cocunut Snack Recipe

എന്നും പുട്ട് കഴിച്ചു മടുത്തോ ? എങ്കിൽ ഇതാ പുട്ട് പൊടി കൊണ്ട് ഒരു അടിപൊളി നെയ്പത്തിരി..

സൂപ്പര്‍ ടേസ്റ്റില്‍ തക്കാളി ചട്നി.!! തക്കാളി ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. Banana Cocunut Snack Recipe