മലയാള സിനിമയിലെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകം; ഈ നടി ആരാണെന്ന് മനസ്സിലായോ ? | Celebrity childhood photo

Celebrity childhood photo ; മലയാള സിനിമയിൽ തന്റെ തനതായ ശൈലിയിലുള്ള വേഷങ്ങൾ കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായി മാറിയ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. അഭിനയത്തിന് പുറമേ ഭരതനാട്യത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം, തന്റെ ചെറിയ പ്രായം മുതൽ തന്നെ നൃത്തം അഭ്യസിച്ചു വന്ന വ്യക്തിയാണ്. 2013-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, ഇന്ന് മലയാളം, തമിഴ് ഇൻഡസ്ട്രികളിൽ സജീവമായി നിൽക്കുകയും

ചെയ്യുന്ന ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ ? 2013-ലാണ് ഈ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും, മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നതിനായി മൂന്നുവർഷത്തോളം ഈ താരത്തിന് കാത്തിരിക്കേണ്ടി. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് ഈ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫഹദ് ഫാസിൽ നായകനായി എത്തിയ ഒരു ഇന്ത്യൻ പ്രണയകഥ, പൃഥ്വിരാജ്

നായകനായി എത്തിയ അനാർക്കലി എന്നീ ഹിറ്റ്‌ ചിത്രങ്ങളിൽ ചെറിയ റോളിൽ ആണെങ്കിലും ഈ താരം ഭാഗമായി. ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലെ ഷാഹിന എന്ന തേപ്പുകാരിയെ നിങ്ങൾ ആരും തന്നെ മറന്നിട്ടുണ്ടാവില്ലല്ലോ. ആ ഷാഹിനയായി വേഷമിട്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി അനു സിത്താരയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 2017-ൽ പുറത്തിറങ്ങിയ ഫുക്രി എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര

ശ്രദ്ധേയമായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട്, രാമന്റെ ഏദൻതോട്ടം, അച്ചായൻസ് , ആന അലറലോടലറൽ, ക്യാപ്റ്റൻ, പടയോട്ടം എന്നിങ്ങനെ നിരവധി സിനിമകളിൽ അനു സിത്താര നായികയായി എത്തി. 2019-ൽ പുറത്തിറങ്ങിയ പൊതു നാളൻ കരുതി എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 12th Man എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ഏറ്റവും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Celebrity childhood photo