Andhra Chilli Chicken Curry Recipe: 1 കിലോ ചിക്കൻ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് കുറച്ചു ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള നേരിയതായി അരിഞ്ഞത് ചേർത്തിളക്കുക. ഇനി ഒരു 5 പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്നശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവെക്കുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് 1കപ്പ് മല്ലിയില, അരകപ്പ് പൊതിനയില, 1 തണ്ട് കറിവേപ്പില, 4 ടേബിൾസ്പൂൺ
വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനിയൊരു പാൻ അടുപ്പത്തുവെച്ച് ഇതിലേക്ക് 3 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. 1 ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക. ശേഷം 4കഷ്ണം പട്ടചേർക്കുക. ഇതിലേക്ക് കറിവേപ്പില, 2 സവാള അരിഞ്ഞത് എന്നിവ ചേർത്ത് നിറം മാറുന്നവരെ വഴറ്റുക. ഇതിലേക്ക് 3പച്ചമുളക് അരിഞ്ഞത്, കുറച്ചു ഇഞ്ചി – വെളുത്തുള്ളിപേസ്റ്റ് എന്നിവയിട്ട് ഇളക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർത്തിളക്കുക. ഒപ്പം തന്നെ
ഇതിലേക്കാവശ്യമായ ഉപ്പുംചേർത്ത് തക്കാളി നന്നായി അലിയുന്നതുവരെ വേവിക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ ഗരംമസാല എന്നിവചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് 5 മിനിറ്റോളം വഴറ്റുക. ശേഷം അരച്ചുവെച്ച പേസ്റ്റ് ചേർത്ത് മിക്സ്‌ചെയ്യുക. ഇതിലേക്ക് മുക്കാൽക്കപ്പ് വെള്ളവും ഒരുകപ്പ് തേങ്ങാപ്പാലും ചേർത്തിളക്കുക. 10 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്ത്പാകമായ കറിയിലേക്ക് മല്ലിയില കൂടി ചേർത്തിളക്കി അടുപ്പത്തുനിന്ന് ഇറക്കാം…