അരിയുണ്ട ഇനി ഇതുപോലെ ഒന്നു try ചെയ്തുനോക്കു.!! ഇതിന്റെ രുചി ഒരു രക്ഷയില്ല, ഉറപ്പായിട്ടും ഉണ്ടാക്കി നോക്കൂ, അടിപൊളിയാ | Amma special Ariyunda recipe

Amma special Ariyunda recipe

വ്യത്യസ്തമായ രീതിയിൽ നമ്മുക്ക് ഒരു അരിയുണ്ട ഉണ്ടാക്കിയാലോ ? വ്യത്യസ്തങ്ങളായ 3 തരം അരി ഉപയോഗിച്ചാണ് നമ്മൾ ഈ ഒരു ഉണ്ട തയാറാക്കി എടുക്കുന്നത്. എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും എന്തൊക്കെ ചേരുവകകൾ ആണ് വേണ്ടത് എന്നും താഴെ വിശദമായി നൽകിയിരിക്കുന്നു.

ചേരുവകകൾ / Ingrediants

  • ചാക്കരി 1/ 4 കപ്പ്
  • പച്ചരി 1/ 4 കപ്പ്
  • ചെമ്പാവരി 1/ 4 കപ്പ്
  • ചെറുപയർപരിപ്പ് 1/ 4 കപ്പ്
  • ഏലക്ക
  • നെയ്യ്
  • തേങ്ങാ

How to make Amma special Ariyunda recipe

അതിനായി 3 വ്യത്യസ്ത രീതിയുള്ള അരികളാണ് നമ്മൾ എടുക്കുന്നത്. മൂന്ന് തരത്തിലുള്ള അരികളും ചെറുപയർ പരിപ്പും ഏലക്കായും മിക്സ് ചെയ്ത് നമുക്കൊന്ന് ആദ്യം തന്നെ വറത്തെടുക്കാം. ശേഷം ഇതൊന്ന് പൊടിച്ചെടുക്കാം. അടുത്തതായി ഒരു പാൻ എടുത്ത് ചൂടാകുമ്പോൾ നെയ്യൊഴിച്ച് ചൂടാക്കാം, ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങാ ചെറുകിയതും കൂടി ഒന്ന് വറുത്തെടുക്കാം.

ശേഷം ആദ്യമേ പൊടിച്ചുവെച്ച മിക്‌സും വറത്തുവെച്ചിരിക്കുന്ന തേങ്ങയും മിക്സ് ചെയ്യുന്നതിന് ആവശ്യമായ ശർക്കര പാനിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്തതിനുശേഷം അരിയുണ്ടയുടെ ഷെയ്പ്പിൽ നമ്മുക്ക് ഇതൊന്ന് ഉരുട്ടിയെടുക്കാം.. എപ്പോൾ വ്യത്യസ്തമായ അരിയുണ്ട തയാറായി കഴിഞ്ഞു. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. video credit : Deeps food world Amma special Ariyunda recipe


Amma special Ariyunda recipeRecipetasty recipe