About fortified rice in ration ari: കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി
ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം. അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല. കേരളത്തിലെ ജനങ്ങളുടെ പോഷക ആവശ്യങ്ങൾക്കായി ഫോർട്ടിഫൈഡ് റൈസ് സാധാരണ അരിയോടൊപ്പം മിക്സ് ചെയ്ത് നൽകുന്നതാണ് അത്.
ഈയൊരു രീതിയിൽ അരി ഉപയോഗിക്കുന്നതു വഴി ആളുകൾക്കുണ്ടാകുന്ന ഇരുമ്പ്, സിങ്ക്, ഫോളിക് ആസിഡ്, വൈറ്റമിൻ B12 എന്നിവയുടെയെല്ലാം അഭാവം ഇല്ലാതാക്കാനായി സാധിക്കും. പ്രത്യേകിച്ച് കേരളത്തിലെ ഗർഭിണികളായ സ്ത്രീകളിലും, കുട്ടികളിലും ഇത്തരം മൂലകങ്ങളുടെ അഭാവം ധാരാളമായി കണ്ടു വരാറുണ്ട്. അതെല്ലാം ഇല്ലാതാക്കി ഒരു ആരോഗ്യപൂർണമായ ജനതയെ വാർത്തെടുക്കുക എന്നതാണ് ഈ ഒരു കാര്യത്തിലൂടെ ലക്ഷ്യമാക്കപ്പെടുന്നത്. ഗർഭിണികളായ
സ്ത്രീകൾ ഫോളിക് ആസിഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കുട്ടികൾക്കുണ്ടാകുന്ന ജനിതക വൈകല്യങ്ങൾ കുറയ്ക്കാനായി സാധിക്കുന്നതാണ്. അതുപോലെ വൈറ്റമിൻ ബി 12 ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കുന്നതാണ്. കൂടാതെ ഇരുമ്പ്, സിങ്ക് പോലുള്ള മൂലകങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖങ്ങളും ഒരു പരിധിവരെ കുറയ്ക്കാനായി ഇത്തരം റൈസ് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. അരിയിൽ ചെയ്യുന്ന ഫോർട്ടിഫിക്കേഷൻ പ്രക്രിയ വഴി മുകളിൽ പറഞ്ഞ മൂലകങ്ങളുടെ അഭാവം ഭക്ഷണ രീതികളിലൂടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. Video Credit : Listenwithmebis
Fortified rice is regular rice that has been enhanced with essential vitamins and minerals to improve its nutritional value, particularly to address common deficiencies in the population. Nutrients such as iron, folic acid, vitamin B12, zinc, and vitamin A are added using special coating or blending techniques, without altering the taste, texture, or cooking method of the rice. This process is especially beneficial in combating anemia, malnutrition, and micronutrient deficiencies, especially in developing regions. Fortified rice is often distributed through public health programs, school meals, and food security initiatives, serving as an effective, low-cost strategy to support better health and nutrition for all.
ഇത്രയും ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വേറെ ഇല്ല.! നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം