About 2 minutes Appam recipe using leftover rice
വളരെ എളുപ്പത്തിൽ അതും ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അപ്പത്തിന്റെ റെസിപ്പി നമ്മുക്ക് വിശദമായി മനസ്സിലാക്കിയാലോ ?
Ingredients
- ഒരു കപ്പ് അളവിൽ പച്ചരി
- മൂന്ന് ടേബിൾസ്പൂൺ ചോറ്
- ഒരു പിഞ്ച് ഏലയ്ക്ക പൊടിച്ചെടുത്തത്
- ഒരു പിഞ്ച് കരിഞ്ചീരകം
- ഉപ്പ്
- ശർക്കര പാനി
- എണ്ണ
How to make 2 minutes Appam recipe using leftover rice
ആദ്യമായി വൃത്തിയാക്കിയെടുത്ത പച്ചരി 4 മണിക്കൂർ നേരം കുതിരാനായി ഇട്ടു വയ്ക്കാം. ശേഷം അരി കുതിർന്നു വന്ന ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് മിക്സിയിൽ ഇട്ട് അതിന്റെ കൂടെ ചോറ്, മധുരത്തിന് ആവശ്യമായ ശർക്കരപ്പാനിയും ചേർത്ത് അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. അതിനു ശേഷം ഏലയ്ക്ക
പൊടിച്ചതും, കരിഞ്ചീരകവും, ഉപ്പും ചേർത്ത് മാവും നല്ലതുപോലെ ഇളക്കുക. കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് അപ്പം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ മാവ് എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. അപ്പത്തിന്റെ ഒരുവശം നന്നായി വെന്തു വരുമ്പോൾ ചട്ടിയുടെ സൈഡിലേക്ക് മാറ്റി അല്പം എണ്ണ അപ്പത്തിന്റെ മുകളിലായി തൂവി കൊടുക്കുക. ഈയൊരു അപ്പം രണ്ടുവശവും മറിച്ചിട്ട് വറുത്തെടുക്കേണ്ട ആവശ്യം ഇല്ല.