അഞ്ചേ അഞ്ച് മിനുട്ട് മാത്രം മതി. 1 ഉള്ളി 1 ഉരുളക്കിഴങ്ങ് ഈ രണ്ട് സാധനം മാത്രം മതി നാലുമണിക്ക് തയാറാക്കാൻ പറ്റിയ ഒരു കിടിലൻ ചായക്കടി പരിചയപെട്ടാലോ ? 5 മിനുട്ടിൽ പ്ലേറ്റ് നിറയെ നല്ല മൊരിഞ്ഞ സ്നാക്ക്
- ഉരുളൻകിഴങ്
- സവോള
- കറിവേപ്പില
- മുളക്പൊടി
- മഞ്ഞൾപൊടി
- ഉപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- കുരുമുളക് പൊടി
- മൈദാ
ആദ്യമായി തന്നെ ഒരു ഉരുളന്കിഴങ്ങ് തൊലി കളഞ്ഞ് ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാം. ശേഷം ഇതു ഒരു രണ്ടുമൂന്ന് തവണ കഴുകി വെള്ളം വറ്റിച്ചെടുത്തതിനുശേഷം ഇതിലേക്ക് ചെറുതാക്കി അരിഞ്ഞുവെച്ചിരിക്കുന്ന സവോള, കറിവേപ്പില, ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അരടീസ്പൂൺ, അര ടീസ്പൂൺ കുരുമുളക് പൊടി, കുറച്ചു മഞ്ഞൾ പൊടി, എന്നിവ ഒന്ന് യോജിപ്പിച്ചെടുക്കാം.
ഇനി ഇതിലേക്ക് മൈദാ, കൂടി ചേർത്ത് നന്നായി ഒന്ന് യോജിപ്പിച്ചെടുത്തതിനുശേഷം 10 മിനിറ്റ് ഇത് റസ്റ്റ് ചെയ്യാൻ വെക്കാം. പത്തു മിനുട്ടിനുശേഷം ഇഷ്ട്ടമുള്ള ഷെയ്പ്പിൽ ആക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. വീഡിയോ ക്രെഡിറ്റ് : Dians kannur kitchen 1 onion 1 potato 5 minutes Snack Recipe