1 minute egg snack breakfast recipe: വളരെ എളുപ്പത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരമാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്, ഒരു മിനിറ്റിൽ ഒരു മുട്ട കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഈ പലഹാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്, ബ്രോസ്റ്റിന്റെ അതേ രുചിയിൽ തന്നെ നമുക്ക് മുട്ട കൊണ്ട് ഈ പലഹാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്,
ഇത് മയോണൈസ് ടൊമാറ്റോ സോസ് എന്നിവയുടെ കൂടെയെല്ലാം കിടിലൻ ടേസ്റ്റ് ആണ്, ഓംലെറ്റ് ഉണ്ടാക്കുന്ന അതേ വേഗത്തിൽ അത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇത്, അതുമാത്രമല്ല കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹരമാണ്, വളരെ ടേസ്റ്റിയും ഹെൽത്തിയുമാണ് ഈ പലഹാരം, കുട്ടികൾ സ്കൂളിൽ നിന്നും വരുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പിയാണ്, ഈ പലഹാരം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്, കുറഞ്ഞ ചേരുവകൾ കൊണ്ട് മാത്രം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
ചേരുവകകൾ
- മുട്ട : 1
- മുളക് പൊടി
- കുരുമുളക് പൊടി
- മൈദ : 1 കപ്പ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വയ്ക്കുക, അത് ചൂടായി വരുമ്പോൾ എണ്ണ പുരട്ടി കൊടുത്തു ഈ മുട്ട ഒഴിച്ചുകൊടുക്കാം, കട്ടിയിൽ വേണം മുട്ട പൊരിച്ചെടുക്കാൻ, ഈ മുട്ടയുടെ രണ്ട് സൈഡും വേവിച്ചെടുക്കണം, ഓംലെറ്റ് റെഡി ആയാൽ ഇത് മാറ്റി വെക്കാം, ഇനി ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു കപ്പ് മൈദ ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക,
ഇനി അല്പം കുരുമുളകുപൊടിയും കൂടെ ഇതിലേക്ക് ചേർത്ത് കൊടുക്കാം ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്തു കൊടുക്കണം, ശേഷം ഇതെല്ലാം കൂടി ഒരു സ്പൂൺ വെച്ച് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക, ഇതിൽ നിന്നും കുറച്ച് ചെറിയ ഒരു ബൗളിലേക്ക് എടുക്കുക ശേഷം ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഇതൊന്ന് ലൂസ് ആക്കി എടുക്കാം ശേഷം നമ്മൾ നേരത്തെ റെഡിയാക്കി വെച്ച ഓംലെറ്റ് നമുക്ക് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കട്ട് ചെയ്ത് എടുക്കുക ഞാനിവിടെ കട്ട് ചെയ്തിട്ടുള്ളത് ട്രയാങ്കിൾ ഷേപ്പിലാണ് , ശേഷം ഇത് നമ്മുക്ക് ആദ്യം ലൂസ് ആയ മാവിൽ മുക്കി പിന്നീട് ഡ്രൈ ആയ മിക്സ് കൊണ്ട് കൊട്ട് ചെയ്തു എടുക്കുക ഇങ്ങനെ രണ്ട് പ്രാവശ്യം ചെയ്തു എടുക്കുക ശേഷം ഒരു പാൻ അടുപ്പത്തു വെച്ചു എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇതു ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തു എടുക്കുക ഇപ്പോൾ നമ്മുടെ അടിപൊളി മുട്ട കൊണ്ടുള്ള 4 മണി പലഹാരം റെഡി ആയിട്ടുണ്ട്, ഇത് നമുക്ക് ചൂടോടെ മയോണൈസിന്‍റെ കൂടെയോ ടൊമാറ്റോ സോസിന്റെ കൂടെയോ വിളമ്പാം..!!! She book