- അരിപ്പൊടി
- തേങ്ങ
- വെളുത്തുള്ളി
- ചുവന്ന മുളക്
- എണ്ണ
വെറും പത്തു മിനിറ്റ് മതി ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ, ആദ്യം ചെയ്യേണ്ടത് തേങ്ങ മിക്സിയുടെ ജാറിൽ എടുത്ത്, അതിലേക്ക് രണ്ട് വെളുത്തുള്ളിയും, ചുവന്ന മുളകും, കുറച്ച് ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക.. അരച്ചതിനു ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടിയും ചേർത്ത്, അതിന്റെ ഒപ്പം എള്ളും ചേർത്ത്, കുറച്ച് എണ്ണയും ഒഴിച്ച്, അതിന്റെ കൂടെ കുറച്ച് ഉപ്പും ചേർത്ത്ചൂടുവെള്ളത്തിൽ കുഴക്കുന്നതാണ്
ഏറ്റവും നല്ലത് അങ്ങനെ കുറച്ച് നന്നായിട്ട് പാകത്തിനാക്കി എടുക്കാം.ഒരു പാകത്തിനായി കഴിയുമ്പോ കൈകൊണ്ട് ചെറിയ നീളത്തിലുള്ള രൂപത്തിൽ ആക്കിയെടുക്കുക. ഒരേ ഷേപ്പിൽ ആക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അപ്പോൾ മാത്രമേ എല്ലാം ഒരേപോലെ വെന്ത് കിട്ടുകയുള്ളൂഎല്ലാം ഒരേ ഷേപ്പിൽ ആക്കി എടുത്തതിനുശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലോട്ട് ഇത് ഓരോന്നായി
ചേർത്തുകൊടുക്കാം ചെറിയ തീയിൽ വേണം ഇത് വറുത്തെടുക്കേണ്ടത് കാരണം ഇതിന്റെ ഉള്ളൊക്കെ നന്നായി വെന്തു നല്ല ക്രിസ്പിയായി കിട്ടണം ഒരിക്കലും കരിഞ്ഞു പോകരുത്.ശേഷം ഇത് എണ്ണയിൽ നിന്ന് മാറ്റിക്കഴിഞ്ഞാൽ ഒരു പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ് വായു കടക്കാത്ത ഒരു പാത്രത്തിലോട്ട് മാറ്റി ഇത് സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് കുറേ ദിവസം കഴിക്കാൻ സാധിക്കും, അത് മാത്രമല്ല രുചികരമാണ് നല്ല ഹെൽത്തിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും. Mia kitchen